കർണാടകയിലെ ഷിരൂരിൽ മലയാളി ഡ്രൈവർ അർജുൻ ട്രക്ക് അടക്കം മണ്ണിനടിയിൽ പെട്ടിട്ട് 5 ദിവസം കഴിയുന്നു. നാഷണൽ ഹൈവേക്ക് വേണ്ടി മലയിടിച്ചതിന്റെ ദുരന്തം അനുഭവിക്കേണ്ടി വന്നത് മലയാളിയായ അർജുൻ എന്ന ചെറുപ്പക്കാരൻ. അപകട വിവരം മനസ്സിലാക്കിയിട്ടും, സങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും, കർണാടക മണ്ണിൽ നിന്നും ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഇതു വരെ സാധിച്ചില്ല എന്നതിൽ അതിയായ അമർഷം തോന്നുന്നു. അകപ്പെട്ടത് ഒരു ഉന്നതനോ, അവർക്ക് വേണ്ടപ്പെട്ടവനോ ആയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ. എത്ര പേർ മണ്ണിനിടയിൽ ഉണ്ട് എന്ന് കൃത്യത പോലും ഇല്ല എന്ന് മനസ്സിലാക്കുന്നു. വെളിച്ചമില്ല എന്ന കാരണത്താൽ ഒന്നാം ദിവസം രക്ഷാ പ്രവർത്തനം നിർത്തി വെച്ചത്രേ! കേരളത്തിൽ നിന്നും നമ്മൾ ജനലക്ഷ്ങ്ങൾ വെളിച്ചവുമായി പോകുമായിരുന്നുവല്ലോ? മണ്ണും മാറ്റി അർജുനെ ജീവനോടെ കൊണ്ട് വരുമായിരുന്നവല്ലോ? ഇന്നും രാത്രി രക്ഷാ പ്രവർത്തനം ഇല്ലത്രേ! മണ്ണിനടിയിൽ മൊബൈൽ ഓഫ് ആവുകയും ഓൺ ആവുകയും ചെയ്യുമ്പോൾ അതിനൊപ്പം മിടിക്കുന്ന ഒരു ഹൃദയം ഉണ്ടായിരുന്നു. റഡാർ സിഗ്നൽ മണ്ണിനടിയിലെ ലോറിയിൽ നിന്നും ഇങ്ങോട്ട് കിട്ടിയപ്പോൾ രക്ഷപ്പെടുത്തും എന്ന ഒരു സിഗ്നൽ കാത്ത് അർജുൻ മണ്ണിനടിയിൽ കിടക്കുമ്പോൾ ഇവിടെ ഞങ്ങൾ സാധാരണക്കാർ കേന്ദ്രം ഇടപെടും, സൈന്യം വരും എന്നൊക്കെ പറഞ് കരയുക എന്നല്ലാതെ മറ്റെന്തു ചെയ്യാൻ പറ്റും? സാധാരണക്കാരൻ എന്നും സാധാരണക്കാരൻ തന്നെ.. അല്ലേ? സംവിധാനങ്ങൾ അടിമുടി മാറേണ്ടിയിരിക്കുന്നു. കർണ്ണാടക മണ്ണിനടിയിൽ നിന്നും അർജുനെ ജീവനോടെ കേരളത്തിനു തരും എന്ന പ്രാർത്ഥനയോടെ, പ്രതീക്ഷയോടെ, മുഴുവൻ മലയാളികൾക്കുമൊപ്പം ഞങ്ങളും ..